Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും, മഴക്കാലരോഗ പ്രതിരോധ മരുന്നു വിതരണവും

 


ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍  ക്യാമ്പും, മഴക്കാലരോഗ പ്രതിരോധ മരുന്നു വിതരണവും നടത്തി. ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പൊതുജനങ്ങള്‍ക്കായി സൗജന്യ  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത് . കിടങ്ങൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ ബി. നായരുടെ നേതൃത്വത്തില്‍ വിദദ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു . ക്യാമ്പിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍   ഫാ. ജോസഫ് പാനാമ്പുഴ നിര്‍വഹിച്ചു.  വാര്‍ഡ് മെമ്പര്‍ ബോബി മാത്യു അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സോമി മാത്യു , ഡോ. ദീപ ബി. നായര്‍, ഡോ. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് സന്ദര്‍ശിച്ച മാണി സി. കാപ്പന്‍ MLA വോളണ്ടിയേഴ്‌സിനെ അഭിനന്ദിച്ചു. NSS പ്രോഗ്രാം ഓഫീസര്‍ ഡോ. സിന്ധു റാണി പി.ജെ. ,  അധ്യാപകരായ ആന്റോ ജോര്‍ജ്ജ്, ആനി റോഷന്‍,വോളണ്ടിയര്‍ ലീഡേഴ്‌സ് അന്‍വിന്‍ CM.,  ആഷിക് മധു , ലിയോണ്‍ , അലന്‍ ബാബു, അല്‍ ഫോന്‍സ് എന്നിവര്‍ നേതൃത്വം നല്കി




Post a Comment

0 Comments