കനത്ത മഴയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു വീണു. കരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കുടക്കച്ചിറ കുംബിക്കല്‍ ശൈലജയുടെ വീടിന്റെ അടുക്കളയുടെ ഭിത്തിയാണ് ഇടിഞ്ഞു വീണത് .അടുക്കളയിലെ പാത്രങ്ങള്‍ നശിച്ചിട്ടുണ്ട്. ഫ്രിഡ്ജും അലമാരയും മറിഞ്ഞുവീണു. ചൊവ്വാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലാണ് വീടിന് നാശനഷ്ടമുണ്ടായത്. തനിച്ചതാമസിക്കുന്ന ശൈലജ പണിക്ക് പോയി തിരിച്ചു വരുമ്പോള്‍ ആണ് വീടിന്റെ ഭിത്തി ഇടിഞ്ഞ വിവരം അറിയുന്നത് . വാര്‍ഡ് മെമ്പറെ വിവരം അറിയിച്ചു. ഭിത്തി പുനര്‍ നിര്‍മ്മിച്ച് വീട് താമസയോഗ്യമാക്കുന്നതിന് സഹായം നല്‍കണമെന്ന അഭ്യര്‍ഥനയാണ് വീട്ടമ്മയ്ക്കുള്ളത്.
0 Comments