ഇന്‍ഗ്രോണ്‍ അഗ്രി പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ഹൈഡ്രോപോണിക്‌സ് വെജിറ്റബിള്‍ ഫാം ഭരണങ്ങാനത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. ഫാമിന്റെ ഉദ്ഘാടനം ശനിയാഴ്ച മന്ത്രി പി പ്രസാദ് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണങ്ങാനം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ MLA അധ്യക്ഷനായിരിക്കും . ജോസ് K മാണി MP ആദ്യവില്പന നിര്‍വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് MP കമ്പനിയുടെ ഷെയര്‍ ഉടമകളെ ആദരിക്കും. പ്രമോട്ടര്‍ വിനോദ് വേരനാനി, ഡോ. സുശീല, ആദര്‍ശ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ ടോണി മൈക്കിള്‍ ,ജോസ് എബ്രഹാം റിന്‍സ് വെട്ടുകല്ലേല്‍ VG വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments