Breaking...

9/recent/ticker-posts

Header Ads Widget

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

 


ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍  ഡോക്ടേഴ്‌സ് ദിനം ആചരിച്ചു. ഐഎംഎ ഹാളില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഐ.എ.എസ് നിര്‍വഹിച്ചു. സാമൂഹ്യ സേവന രംഗത്തും, രാഷ്ട്രീയ രംഗത്തുമുള്ള സമഗ്ര സംഭാവനകള്‍ക്ക് മാണി സി കാപ്പന്‍ എംഎല്‍എയ്ക്കും മാനസിക ആരോഗ്യ ചികിത്സാരംഗത്തെ മികവിന് നിരവധി അന്തര്‍ദേശീയ സംഘടനകളുടെ അധ്യക്ഷനായ ഡോക്ടര്‍ റോയി കള്ളിവയലിലിനും, സമഗ്രസംഭാവനകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്  അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. പാലാ രൂപതാ വികാരി ജനറല്‍ ഫാ ഡോ ജോസഫ് കണിയോടിയ്ക്കല്‍ മുഖ്യാതിഥി ആയിരുന്നു. ഐഎംഎ പാലാ യൂണിറ്റ് പ്രസിഡന്റ്റ് ഡോ ശബരിനാഥ് സി,  ഡോ ഹരീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments