Breaking...

9/recent/ticker-posts

Header Ads Widget

നഗരസഭാ ചെയര്‍മാന്‍ സ്വന്തം ചെലവില്‍ നന്നാക്കിയ ഇരുമ്പുഗ്രില്ലിനു പകരം PWD പുതിയ ഗ്രില്‍ സ്ഥാപിച്ചു.

 


നഗരസഭാ ചെയര്‍മാന്‍ സ്വന്തം ചെലവില്‍ നന്നാക്കിയ  ഇരുമ്പുഗ്രില്ലിനു പകരം PWD പുതിയ ഗ്രില്‍ സ്ഥാപിച്ചു. പാലായില്‍ റിവര്‍ വ്യറോഡില്‍ നിന്നും കുരിശുപള്ളി ജംഗ്ഷനിലേക്കുള്ള ലിങ്ക് റോഡിന്റെ വശത്തെ ഓടയുടെ മേല്‍ മൂടി ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും നവികരണം നടക്കാതിരിക്കുകയും ദ്രവിച്ച മേല്‍ മൂടിക്കിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റ തടക്കമുള്ള സംഭവങ്ങളുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ സ്വന്തം ചെലവില്‍ ഇരുമ്പു ഗ്രില്ലിന്റെ കേടുപാടുകള്‍ മാറ്റിയത്.  ഇതോടെ PWD പുതിയ ഗ്രില്ല് സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കാനും, വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യാനും നടപടി സ്വികരിക്കുകയായിരുന്നു. എന്തായാലും അപകടാവസ്ഥ ഒഴിഞ്ഞതിലുള്ള ആശ്വാസമാണ് പൊതുജനങ്ങള്‍ക്കുള്ളത്.




Post a Comment

0 Comments