Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ 5 കോടിയുടെ വികസന പദ്ധതികള്‍

 


ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ 5 കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. ഡോ. റോസമ്മ സോണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതിരമ്പുഴ പഞ്ചായത്തില്‍ മാത്രമായി ഈ വര്‍ഷം പൂര്‍ത്തിയാക്കുന്ന 1 കോടി 85 ലക്ഷം രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയത്. പൂര്‍ത്തീകരിച്ച പദ്ധതികളുടെ സമര്‍പ്പണം ജൂലൈ 8ന് നടക്കും  തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് അതിരമ്പുഴ വ്യാപാരി വ്യവസായി അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ കെ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ഉദ്ഘാടനം  നിര്‍വഹിക്കും. 17 ലക്ഷം രൂപ ചിലവില്‍ നവീകരിച്ച അതിരമ്പുഴ മാര്‍ക്കറ്റ് - മുണ്ടുവേലിപ്പടി റോഡിന്റെയും പുതിയ കലുങ്കിന്റെയും ഉദ്ഘാടനവും നടക്കും. ഐ.സി.എച്ച്, അതിരമ്പുഴ സെന്റ്് മേരീസ് സ്‌കൂള്‍, മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് എന്നിവിടങ്ങളില്‍ ടോയ്‌ലറ്റ് സമുച്ചയങ്ങള്‍, കാരിത്താസ് മേല്‍പ്പാലത്തിന് സമീപം വയോജന പാര്‍ക്ക്്,  മുടിയൂര്‍ക്കര, മനക്കപ്പാടം റെയില്‍വേ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണ, അതിരമ്പുഴ പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, അതിരമ്പുഴയിലെ വിവിധ വാര്‍ഡുകളില്‍ സോളാര്‍ സി.സി. ടിവി ക്യാമറ സ്ഥാപിക്കല്‍ തുടങ്ങി വിവിധ പദ്ധതികളാണ് ഈ വര്‍ഷം പൂര്‍ത്തീകരിക്കുന്നത്. അതിരമ്പുഴ പെണ്ണാര്‍ തോടിന്റെ സമ്പൂര്‍ണ്ണ ടൂറിസം വികസനത്തിനായി കാല്‍ ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ജില്ലാ പഞ്ചായത്ത് കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പുകള്‍ക്ക് സമര്‍പ്പിക്കുമെന്നും പ്രൊഫ. റോസമ്മ സോണി അറിയിച്ചു.




Post a Comment

0 Comments