Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണം

 


കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണം ആഗസ്റ്റ് 3 ശനിയാഴ്ച നടക്കും. മീനച്ചിലാറ്റിലെ ക്ഷേത്രക്കടവില്‍ കര്‍ക്കിടകവാവിന്‍ നാളില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ' ശനിയാഴ്ച രാവിലെ 5 മുതല്‍ വാവുബലി ആരംഭിക്കും. കീച്ചേരില്‍ നാരായണന്‍ നമ്പൂതിരി ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. കടപ്പാട്ടൂരില്‍ കര്‍ക്കിടക വാവുബലിക്കായി ആയിരക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും എത്തുന്നത്. ബലിതര്‍പ്പണത്തിനൊപ്പം ക്ഷേത്രത്തില്‍ വിഷണു പൂജ , നമസ്‌കാരം, കൂട്ടനമസ്‌കാരം തുടങ്ങിയവയ്ക്കും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് രാവിലെ 9 മുതല്‍ അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് PS ഷാജികുമാര്‍, സെക്രട്ടറി VS ശശികുമാര്‍ ഖജാന്‍ജി ബാബു KR എന്നിവര്‍ പങ്കെടുത്തു




Post a Comment

0 Comments