Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ ദിനാചരണം നടന്നു

 


കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍ എസ്പിസി, എന്‍സിസി യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനാചരണം നടന്നു. ലഹരിയുടെ ദൂഷ്യ വശങ്ങളേക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കല്ലറ, ആയാംകുടി, നീണ്ടൂര്‍, മാന്‍വെട്ടം, ഇടയാഴം എന്നിവിടങ്ങളില്‍ തെരുവുനാടകം സംഘടിപ്പിച്ചു. രാവിലെ  കല്ലറ പഞ്ചായത്ത് ജംഗ്ഷനില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അരവിന്ദ് ശങ്കര്‍ സന്നിഹിതനായിരുന്നു.  പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യു, സി പി ഓ ജിമില്‍ ബേബി, എ സി പി ഓ മിനിമോള്‍ കെ എം, എന്‍ സി സി ഓഫീസര്‍  ഫില്‍മോന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments