Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരിയില്‍ വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരണമടഞ്ഞു.

 


കാണക്കാരിയില്‍  വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരണമടഞ്ഞു. ഓട്ടോറിക്ഷയും ഫോര്‍ച്യൂണര്‍ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഏറ്റുമാനൂര്‍ വൈക്കം റോഡില്‍ കാണക്കാരിയില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഏറ്റുമാനൂര്‍ പട്ടിത്താനം പാറവിളയില്‍ വീട്ടില്‍ ജയദാസാണ് മരിച്ചത്. കാണക്കാരി ഭാഗത്ത് നിന്നും പട്ടിത്താനം ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷ ഏതിര്‍ ദിശയില്‍ നിന്നും വന്ന കാറില്‍ ഇടിക്കാതെ വെട്ടിച്ചപ്പോള്‍ ഫോര്‍ച്യൂണര്‍ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. ജയദാസാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. മറ്റാരും ഓട്ടോറിക്ഷയില്‍ ഇല്ലായിരുന്നു. ജയദാസ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കടുത്തുരുത്തിയില്‍ നിന്നും ഫയര്‍ ഫോഴ്സ് സംഘവുമെത്തി.  കട്ടപ്പന ഏലപ്പാറ സ്വദേശിയാണ്  ജയദാസ്.




Post a Comment

0 Comments