Breaking...

9/recent/ticker-posts

Header Ads Widget

പാരീസ് ഒളിംപിക്‌സ് ദീപശിഖാ പ്രയാണം നടത്തി

 


കാണക്കാരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പാരീസ് ഒളിംപിക്‌സ് ദീപശിഖാ പ്രയാണം നടത്തി. പ്രിന്‍സിപ്പാള്‍ ഷിനി എസ് ദീപശിഖ കൈമാറി പ്രയാണം ഉദ്ഘാടനം ചെയ്തു.വലിയ ഒളിംപിക്‌സ് ചിഹ്നവും സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയിരുന്നു.  ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു കൊണ്ട് പ്രത്യേക സംഗീത ശില്പവും ഒരുക്കി. ഒളിംപിക്‌സ് ദീപശിഖയോടൊപ്പം ഒളിംപിക് പതാക, ഭാഗ്യചിഹ്നം, ലോക സമാധാന സന്ദേശമായി വിവിധ രാജ്യങ്ങളുടെ പതാകളും വഹിച്ചായിരുന്നു ഘോഷയാത്ര. പ്രോഗ്രാം ഓഫീസര്‍ തോമസ് നേതൃത്വം നല്‍കി. എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ മനോജ് റ്റി.ബെഞ്ചമിന്‍ സന്ദേശം നല്‍കി.




Post a Comment

0 Comments