Breaking...

9/recent/ticker-posts

Header Ads Widget

വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കാര്‍ഗില്‍ വിജയ് ദിവസം

 


വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കാര്‍ഗില്‍ വിജയ് ദിവസം ആഘോഷിച്ചു. പാല അല്‍ഫോന്‍സ കോളേജിലെ എന്‍സിസി കേഡറ്റുകളാണ് നേതൃത്വം നല്‍കിയത്.  മരണമടഞ്ഞ സൈനികരുടെ  പോരാട്ടവീര്യ ഓര്‍മ്മകള്‍ക്ക് ആദരവായി ക്യാപ്റ്റന്‍ വിക്രം ബത്ര, ക്യാപ്റ്റന്‍ മനോജ് കുമാര്‍ പാണ്ഡ്യ, റൈഫിള്‍മാന്‍ സഞ്ജയ് കുമാര്‍ എന്നിവരുടെ പേരുകളിട്ട മൂന്ന് വൃക്ഷത്തെകള്‍  നടുകയും ചെയ്തു. തുടര്‍ന്ന് എന്‍ സി സി സീനിയര്‍ കേഡറ്റ് വര്‍ഷയുടെ നേതൃത്വത്തില്‍   കാര്‍ഗില്‍ വാര്‍ അവയര്‍നെസ് പ്രസന്റേഷന്‍ നടന്നു. എന്‍ സി സി കേഡറ്റുകളായ റിച്ച ബ്രിജിത് ടോം, അയോണ എം ദിനേഷ്, ആഷ്മി ജേക്കബ്, വിസ്മയ യു എന്നിവരും ഒപ്പം ചേര്‍ന്നു. ആഘോഷങ്ങള്‍ക്ക് ഹെഡ് മാസ്റ്റര്‍ രാജേഷ് എന്‍ വൈ , സീനിയര്‍ അസിസ്റ്റന്റ് പ്രിയ സെലിന്‍ തോമസ്, നേച്ചര്‍ ക്ലബ് സെക്രട്ടറി ഷാനി മാത്യു, അല്‍ഫോന്‍സ കോളജ് എന്‍ സി സി കോ ഓര്‍ഡിനേറ്റര്‍ Lt.അനു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments