Breaking...

9/recent/ticker-posts

Header Ads Widget

വേദഗിരിധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലി ശനിയാഴ്ച

 


ഏറ്റുമാനൂര്‍ വേദഗിരിധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലി ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച നടക്കും. പുണ്യതീര്‍ഥചിറയില്‍ പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണം ആരംഭിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പഞ്ചപാണ്ഡവര്‍ വേദവ്യാസമഹര്‍ഷിയുമൊത്ത് വേദാധ്യായനവും, തപോവൃത്തിയുമായി അജ്ഞാതവാസക്കാലത്ത് ഏതാനും കാലം വേദഗിരിയില്‍ ജീവിച്ചതായാണ് ഐതിഹ്യം.. കര്‍ക്കടക അമാവാസി ദിവസം ആയിരക്കണക്കിന് ഭക്തര്‍ വേദഗിരിയിലെ തീര്‍ത്ഥച്ചിറയില്‍ ബലിതര്‍പ്പണം നടത്തുവാന്‍ എത്തിച്ചേരുന്നത്. ആറ് ബലിത്തറകളിലായി ഏഴ് പൂജാരിമാരും 30-സഹകാര്‍മികരും ഉണ്ടാകും. ഒരേ സമയം പതിനായിരം പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം തീര്‍ഥചിറയിലുണ്ട്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നൂറു പോലീസുകാര്‍ ക്രമസമാധാനപാലനം നിര്‍വഹിക്കും വേദശിരിയിലേക്ക്‌കെ.എസ്.ആര്‍.ടി.സി. പ്രത്യേക ബസ് സര്‍വീസും ഏര്‍പെടുത്തിയിട്ടുണ്ട്. ആംബുലസ് സര്‍വീസും ലഭ്യമാക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ചുക്കു വെള്ളം, കുടിവെള്ള വിതരണവുമുണ്ടന്ന് ഭാരവാഹികള്‍ പറഞ്ഞു. ട്രസ്റ്റി ഇ.കെ. സനല്‍കുമാര്‍, സെക്രട്ടറി കെ.ആര്‍.രാജന്‍, മേല്‍ശാന്തി മോനീഷ് തടത്തില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments