കടുത്തുരുത്തി റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക് (4061) തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് സമ്പൂര്‍ണ വിജയം. മുന്നണിയിലെ ആര്‍.ജയചന്ദ്രന്‍, തോമസ് വെട്ടുവഴി, കെ.റ്റി. പവിത്രന്‍, കെ.കെ. രാമഭദ്രന്‍, സന്തോഷ് ജേക്കബ്, സാബു സി. കല്ലിരിക്കുംകാലാ, സിറിയക് ജോര്‍ജ്, ബിന്ദു രാജു, ശ്രീദേവി സുബ്ബരായര്‍, പി.സി. സുകുമാരന്‍, ജിഷ്ണു മണിക്കുട്ടന്‍, ഗ്രീഷ്മ അനൂപ്, ഇ.റ്റി. തോമസ് എന്നിവര്‍ തെരഞ്ഞെടുക്കപെട്ടു. 13 അംഗ ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന സഹകരണ സംരക്ഷണ മുന്നണിയും യൂഡിഎഫ് നേതൃത്വം നല്‍കുന്ന മുന്നണിയും തമ്മിലായിരുന്നു മത്സരം. കഴിഞ്ഞ 32 വർഷമായി LDF ൻ്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിയാണ് ബാങ്കിൻ്റെ അണത്തിലുള്ളത് കടുത്തുരുത്തി ഗവ: VHSS ലാണ് വോട്ടെടുപ്പ് നടന്നത്.
0 Comments