Breaking...

9/recent/ticker-posts

Header Ads Widget

കേരള എക്സ്പ്രസ് ഒന്നര മണിക്കൂറോളം പിടിച്ചിട്ടു

 


തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്സ്പ്രസ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഒന്നര മണിക്കൂറോളം പിടിച്ചിട്ടു.  പാന്‍ട്രികാര്‍ ബോഗി തകരാറിലായതിനെ തുടര്‍ന്നാണ് യാത്ര തടസ്സപ്പെട്ടത് . വ്യാഴാഴ്ച  വൈകുന്നേരം 4 മണിക്ക് ശേഷം കോട്ടയത്ത് എത്തിയ ട്രെയിന്‍ തകരാര്‍ പരിഹരിച്ച് 6 മണിയോടെയാണ് യാത്ര തുടര്‍ന്നത്.  ട്രെയിനിന്റെ പാന്‍ട്രി ബോഗിയുടെ ചക്രം തകരാറിലായതാണ് ട്രെയിന്‍ പിടിച്ചിടാന്‍ കാരണമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് ഉച്ചക്ക് 2.50 ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്ന കേരള എക്സ്പ്രസ് 4.15 നാണ് കോട്ടയത്ത് എത്തിയത്. ഇതോടെ പിന്നാലെ വരേണ്ട മറ്റ് ട്രെയിനുകളുടെ സമയക്രമവും താളംതെറ്റി.




Post a Comment

0 Comments