വയനാട് ഉരുള്‍പൊട്ടല്‍ രാജ്യസഭയുടെ അജണ്ട മാറ്റിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭാ അധ്യക്ഷന്‍ അംഗീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമായി. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊളള ണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി എം.പി. പൊട്ടിത്തെറിച്ചു. 500 ലധികം കുടുംബങ്ങള്‍ നിരാലംബരും നിരാശ്രയരുമായി നില്‍ക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു ഗൗരവവും കാണിക്കുന്നില്ലെന്ന് ജോസ് കെ. മാണി രാജ്യസഭയില്‍ ആരോപിച്ചു. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കണമെന്നും വയനാടിനെ കൈവിടരുതെന്ന് ജോസ് കെ മാണി കൈക്കുപ്പി അപേക്ഷിച്ചു. ഒരു രാത്രി കൊണ്ട് നിരവധി ജീവനുകളാണ് പൊലിഞ്ഞത് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അപ്രത്യക്ഷരായി. മനസില്‍ കരുണ വറ്റാത്തവര്‍ക്കൊന്നും വയനാട്ടിലെ കാഴ്ചകള്‍ കാണാന്‍ കഴിയുന്നില്ല. കൈയും മെയ്യും മറന്ന് കേരളത്തിനൊപ്പം നില്‍ക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം കുറ്റകരമാണെന്നും കൈക്കൂപ്പി കൊണ്ട് രാജ്യസഭയില്‍ പറഞ്ഞു. തുടര്‍ന്ന് ചര്‍ച്ച അനുവദിക്കുകയും ജോണ്‍ ബ്രിട്ടാസ് എഎറഹിം അബ്ദുള്‍ വഹാബ് ,ജെബി മേത്തര്‍, സന്തോഷ്‌കുമാര്‍ ഡോശിവ ദാസന്‍ തുടങ്ങിയ MP മാരും ദുരിതത്തിന്റെ കാഠിന്യം വ്യക്തമാക്കി കേന്ദ്രത്തിന്റെ അടിയന്തിര സഹായം ആവശ്യപ്പെട്ടു . രക്ഷാപ്രവര്‍ത്തന ങ്ങള്‍ക്കും ഭരിതാശ്വാസ നടപടികള്‍ക്കും സൈനിക സഹായ മാക്കമുള്ളവ ലഭ്യമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ടെന്നും മന്ത്രിമാര്‍ സഭയെ അറിയിച്ചു.
0 Comments