കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി സബ് ട്രഷറിക്ക് മുന്നില്‍ പ്രകടനവും ധര്‍ണയും നടത്തി. പെന്‍ഷന്‍ പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള പ്രക്ഷോഭ പരിപാടിയുടെ ഭാഗമായാണ് കടുത്തുരുത്തിയില്‍ സമര പരിപാടി സംഘടിപ്പിച്ചത്. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസ 6 ഗഡു അനുവദിക്കുക, ക്ഷാമാശ്വാസ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പിലെ ന്യൂനതകള്‍ പരിഹരിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡണ്ട് ജെയിംസ് പുല്ലാപ്പള്ളി സമരപരിപാടി ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ഡി പ്രകാശന്‍, സംസ്ഥാന കമ്മിറ്റി അംഗം എം.കെ ശ്രീരാമചന്ദ്രന്‍, സിറിയക് ഐസക്ക്, ജില്ലാ ഭാരവാഹികളായ സോമന്‍ കണ്ണംപുഞ്ചയില്‍, കാളികാവ് ശശികുമാര്‍, സതീഷ് കുമാര്‍, ലീലാമ്മ, ഫിലോമിന,സുജാത രമണന്‍,സാബു, ഗിരിജാവല്ലഭന്‍,സൈമണ്‍. എം.ജി, എ. സുനില്‍കുമാര്‍, സജിമോന്‍, ബാബു തുമ്പുങ്കല്‍ എന്നിവര്‍ സംസാരിച്ചു. കുറവിലങ്ങാട് സബ് ട്രഷറിയ്ക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ഡി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.
0 Comments