Breaking...

9/recent/ticker-posts

Header Ads Widget

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

 


കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (കെജിഒഎഫ്) സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. 12-ാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമ ബത്ത കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്  കെജിഒഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചത്. കോട്ടയത്ത് കളേ്രക്ടറ്റിന് മുന്നില്‍ നടന്ന ധര്‍ണ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി മോഹന്‍ ചേന്നംകുളം  ഉദ്ഘാടനം ചെയ്തു. കെജിഒഎഫ്  സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി.എസ് ഹരിഷ് മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ചെയര്‍മാന്‍ അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.എന്‍ ജയപ്രകാശ്, കെജിഒഎഫ് കോട്ടയം ജില്ലാ സെക്രട്ടറി മുഹമ്മദ് അന്‍സിം, സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഡെന്നിസ്, ജില്ലാ ട്രഷറര്‍ കണ്ണന്‍ എം.വി, മനു കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments