പൊന്നോണത്തിന് പൂക്കളമൊരുക്കാന്‍ ഇത്തവണ കിടങ്ങൂരിന്റെ മണ്ണില്‍ വിരിഞ്ഞ പൂക്കളുമുണ്ടാവും. ഓണപ്പൂക്കളമൊരുക്കാനായി കിടങ്ങൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിടങ്ങൂര്‍ പഞ്ചായത്തില്‍ പൂ കൃഷിക്ക് തുടക്കമായി. കിടങ്ങൂര്‍ സൗത്ത് പാടശേഖര സമിതിയും കൃഷിക്കൂട്ടവും ചേര്‍ന്ന് കൃഷിഭവന്റെ സഹകരണത്തോടെയാണ് പൂ കൃഷി നടത്തുന്നത്. കിടങ്ങൂര്‍ ചെക്‌സാമിനു സമീപം ചെറുവണത്ത് പുരയിടത്തിലാണ് ചെണ്ടുമല്ലിത്തൈകള്‍ നട്ടത്. 45 ദിവസത്തിനു ശേഷം പൂവാകാന്‍ കഴിയുന്ന ആയിരത്തോളം തൈകളാണ് പൂക്കാലം പദ്ധതിയിലൂടെ നട്ടുപിടിപ്പിക്കുന്നതെന്ന് കൃഷി ഓഫീസര്‍ പാര്‍വതി R പറഞ്ഞു. ചെണ്ടുമല്ലിത്തെ നടീല്‍ ഉദ്ഘാടനം കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് സ്ഥിരം സമിതി അംഗവും വാര്‍ഡ് മെമ്പറും ആയ ദീപാ ലത അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് p g, , Rtd. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രാധ K, കൃഷികൂട്ടം അംഗങ്ങളായ വേലായുധന്‍ പിള്ള, നീലകണ്ഠന്‍ നായര്‍, മനോജ്, വിജയന്‍, ശങ്കരന്‍ നായര്‍, സജിത്ത് എന്നിവര്‍ പങ്കെടുത്തു.
0 Comments