Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും നടന്നു.

 


കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും നടന്നു. ലയണ്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ലയണ്‍ ഷീല ജിജി അധ്യക്ഷയായിരുന്നു. സെക്രട്ടറി MJF ലയണ്‍ ഹരീശ്വരന്‍ നമ്പൂതിരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിലിപ്പ് തോമസ് മഠത്തില്‍ പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി.  PDG MJF ലയണ്‍ ബിനോ ഐ കോശി ഇന്‍സ്റ്റലേഷന് നേതൃത്വം നല്‍കി.  ശ്രീജിത് K നമ്പൂതിരി പ്രസിഡന്റും, ബാബു P.P സെക്രട്ടറിയും, ടോമി ലൂക്കോസ് ട്രഷററും, ഷോണി p ജേക്കബ് അഡ്മിനിസ്‌ട്രേറ്ററുമായ ഭരണ സമിതിയാണ് ചുമതലയെറ്റെടുത്തത്. പ്രൊജക്ടുകളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. മിസ് ക്വീന്‍ ഓഫ് ഇന്ത്യ ഹര്‍ഷ ശ്രീകാന്തിനെ ആദരിച്ചു. പുതിയ പ്രസിഡന്റ് ശ്രീജിത് k നമ്പൂതിരി, ടോമി ലൂക്കോസ് , ബാബു p.p, സണ്ണി കലേക്കാട്ടില്‍, ലഫ്റ്റനന്റ് കേണല്‍ ത്രേസ്യാമ്മ സിറിയക് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments