Breaking...

9/recent/ticker-posts

Header Ads Widget

കോണത്താറ്റ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് തുടക്കമായി

 


കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് തുടക്കമായി. പൈലുകള്‍ നിര്‍മ്മിക്കുന്ന ജോലികളാണ്   പുനരാരംഭിച്ചത്. നിലവില്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയായിരുന്നെങ്കിലും , പ്രവേശന പാതയുടെ നിര്‍മ്മാണം കഴിഞ്ഞ മാര്‍ച്ചിന് ശേഷം അനശ്ചിതത്വത്തിലായിരുന്നു. പഴയ പാലം പൊളിച്ചപ്പോള്‍ ഗതാഗതത്തിനായി നിര്‍മ്മിച്ച സര്‍വീസ് റോഡ്, അനുബന്ധ നിര്‍മ്മാണം എന്നിവയുടെ പ്രവര്‍ത്തനങ്ങളുടെ ബില്‍ കുടിശ്ശികയായതിനെ തുടര്‍ന്നാണ് പ്രവേശന പാത നിര്‍മ്മാണം കരാറുകാരന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. വെള്ളപ്പൊക്കം, പ്രളയം തുടങ്ങിയവയെ അതിജീവിക്കുന്ന തരത്തില്‍ അപ്രോച്ച് സ്പാന്‍ മാതൃകയിലാണ് ഇവിടെ പ്രവേശന പാത നിര്‍മ്മിക്കുന്നത്. 42 പൈലുകള്‍ക്ക് മുകളിലായി ഇരു വശങ്ങളിലും 6 സ്പാനുകളിലാണ് പ്രവേശന പാത പണിയുന്നത്. നിലവില്‍ 26 പൈലുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 16 പൈലുകള്‍ നിര്‍മ്മിക്കുന്ന ജോലികളാണ്  ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.




Post a Comment

0 Comments