Breaking...

9/recent/ticker-posts

Header Ads Widget

കൂരോപ്പട പഞ്ചായത്തില്‍ അട്ടിമറി നീക്കത്തില്‍ LDF ന് ഭരണം നഷ്ടപ്പെട്ടു.

 


കൂരോപ്പട പഞ്ചായത്തില്‍ അട്ടിമറി നീക്കത്തില്‍ LDF ന് ഭരണം നഷ്ടപ്പെട്ടു. UDF കോണ്‍ഗ്രസ് അംഗം അമ്പിളി മാത്യു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലുടെയാണ് അമ്പിളി മാത്യു വിജയിച്ചത്. 17 വാര്‍ഡുകളുള്ള കൂരോപ്പട പഞ്ചായത്തില്‍ LDFന് 7ഉം, UDF ന് ആറും, BJPയ്ക്ക് മൂന്നും, BDJടന് ഒരു സീറ്റുമാണുള്ളത്. തെരഞ്ഞെടുപ്പില്‍ BDJS അംഗം UDF നെ പിന്തുണച്ചതോടെ കോണ്‍ഗ്രസിലെ അമ്പിളി മാത്യുവിനും, LDF ലെ ദീപ്തി ദിലീപിനും 7 വോട്ടുകള്‍ വീതം ലഭിച്ചു. തുടര്‍ന്ന് നറുക്കെടുപ്പില്‍ അമ്പിളി മാത്യു വിജയിക്കുകയായിരുന്നു. BJP അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. പ്രസിഡന്റായിരുന്ന CPM അംഗം ഷീല ചെറിയാന്‍ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. UDF നു വോട്ടു ചെയ്ത BDJS അംഗം ആശ ബിനുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി BDJS ജില്ലാ പ്രസിഡന്റ് M.P സെന്‍ അറിയിച്ചു.




Post a Comment

0 Comments