Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലെ ശുചിമുറി മാലിന്യം സ്റ്റാന്‍ഡിനുള്ളില്‍ ഒഴുക്കിയതായി പരാതി.

 


കോട്ടയം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലെ ശുചിമുറി മാലിന്യം സ്റ്റാന്‍ഡിനുള്ളില്‍ ഒഴുക്കിയതായി പരാതി. സ്റ്റാന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പൊതു ശുചിമുറികളിലെ മാലിന്യങ്ങളാണ് പമ്പിനു സമീപം സ്റ്റാന്‍ഡ് പരിസരത്ത് തന്നെ ഒഴുക്കിയത്. ഇതേ തുടര്‍ന്ന് പരിസരമാകെ പടര്‍ന്ന് ദുര്‍ഗന്ധം വമിച്ചു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളിലെ ഇരുചക്ര വാഹന പാര്‍ക്കിംഗ് ഭാഗത്തേക്ക് അടക്കം ഇവ ഒഴുകിയെത്തി. മാലിന്യത്തില്‍ ഇരുന്ന കാക്കകളും മറ്റ് പക്ഷികളും സമീപത്തെ ഇരുചക്ര വാഹനങ്ങളിലും, നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകളിലും വന്നിരുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടറെയും, നഗരസഭാധികൃതരെയും വിവരം അറിയിച്ചു. തുടര്‍ന്ന് മാലിന്യം മണ്ണിട്ട് മൂടുകയായിരുന്നു.




Post a Comment

0 Comments