കോട്ടയം മെഡിക്കല്‍ കോളേജില്‍ 5 വയസ്സുള്ള കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി . സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നത്. കുഞ്ഞിന്റെ അമ്മയാണ് കരള്‍ പകുത്തു നല്‍കിയത്. 25 കാരിയാണ് മാതാവ്. രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വളരെ അപൂര്‍വ്വമായാണ് പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടക്കാറുള്ളത്. അതിസങ്കീര്‍ണമായ ലൈവ് ട്രാന്‍സ്പ്ലാന്റേഷനാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത്. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയത്. അതി സങ്കീര്‍ണമായ ഈ ട്രാന്‍സ്പ്ലാന്റേഷന്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആരംഭിച്ചത്.
0 Comments