Breaking...

9/recent/ticker-posts

Header Ads Widget

അനുസ്മരണസമ്മേളനവും വിരമിച്ച ജീവനക്കാര്‍ക്ക് യാത്രയയപ്പും

 


കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (CITU ) പാലാ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി എന്‍ സോമന്‍, . കെ. കെ ബിനോയി അനുസ്മരണസമ്മേളനവും വിരമിച്ച ജീവനക്കാര്‍ക്ക്  യാത്രയയപ്പും പാലാ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു.  ജനറല്‍ സെക്രട്ടറി എസ് ഹരിലാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുരക്ഷാ ദിനചാരണത്തിന്റെ ഭാഗമായി നടന്ന സേഫ്റ്റി ക്ലാസ് ഈരാറ്റുപേട്ട സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ . ശ്രീകുമാര്‍ എ എം നയിച്ചു.. SSLC,പ്ലസ് ടു  പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയ ജീവനക്കാരുടെ കുട്ടികള്‍ക്ക് സി.എന്‍ സോമന്‍ മെമ്മോറിയല്‍  എഡ്യൂക്കേഷണല്‍ എക്‌സല്ലന്‍സ് അവാര്‍ഡ് നല്‍കി. സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക്   യാത്രയയപ്പ് നല്‍കി. യോഗത്തില്‍ സെബാസ്റ്റ്യന്‍ മൈക്കിള്‍ അധ്യക്ഷനായിരുന്നു സംസ്ഥാന ഭാരവാഹികളായ എം ബി പ്രസാദ്, . അരുണ്‍ ദാസ് , ജില്ലാ കോര്‍ഡിനേഷന്‍ കണ്‍വീനര്‍ .ടി എം സുരേഷ്‌കുമാര്‍, ഡിവിഷന്‍ സെക്രട്ടറി ബോബി തോമസ്   സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  പ്രദീഷ് സി. പി.,  .വിനോദ്  കെ യൂ, എം എം മനോജ്, ഡിവിഷന്‍ ഭാരവാഹികളായ രെഞ്ചു ടി ആര്‍, ആന്‍സി ഐസക്, ഷാനവാസ് പി എം., ജ്യോതിലക്ഷ്മി എസ്, എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments