Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഗില്‍ വിജയ് ദിവസ് ആചരണം സംഘടിപ്പിച്ചു.

 


കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് കടുത്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആചരണം സംഘടിപ്പിച്ചു. കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മൗന ജാഥ കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍, തലയില്‍ മഹാദേവക്ഷേത്രം സെന്‍ട്രല്‍ ജംഗ്ഷന്‍ ചുറ്റി KSESL ഓഫീസില്‍ സമാപിച്ചു. കെ ഡി സോമന്‍, ടിപി ജോര്‍ജ്, വിഎസ് ജോസഫ് എന്നിവര്‍ ജാഥയ്ക്ക്  നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ , സംഘടനയുടെ പ്രവര്‍ത്തകരും വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കെ എസ് ഇ എല്‍  കടുത്തുരുത്തി യൂണിറ്റ് പ്രസിഡണ്ട്  സാബു ജോസഫ്, സെക്രട്ടറി എം വി വര്‍ക്കി, ജില്ലാ ജോയിന്‍ സെക്രട്ടറി തോമസ് മാത്യു എന്നിവര്‍  സംസാരിച്ചു.




Post a Comment

0 Comments