Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ത്തിയിട്ടിരുന്ന KSRTC ബസ് തനിയെ പിന്നിലേക്ക് നീങ്ങി പ്രസ് ക്ലബ്ബ് - പിഡബ്ല്യുഡി മന്ദിരങ്ങളുടെ മതിലും ഗേറ്റും തകര്‍ത്തു.

 


 കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന KSRTC ബസ് തനിയെ പിന്നിലേക്ക് നീങ്ങി പ്രസ് ക്ലബ്ബ് - പിഡബ്ല്യുഡി മന്ദിരങ്ങളുടെ മതിലും ഗേറ്റും തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ കെഎസ്ആര്‍റ്റിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിര്‍ വശത്തുള്ള പ്രസ് ക്ലബ്ബ് - പിഡബ്ല്യുഡി മന്ദിരങ്ങളുടെ ഗേറ്റും, മതിലും തകര്‍ത്തത്. കെഎസ്ആര്‍റ്റിസി സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്ന  ഭാഗത്തുള്ള  കയറ്റത്തില്‍ ബസ് നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ കാപ്പി കുടിക്കുവാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡ് കുറുകെ കടന്ന് എതിര്‍വശത്തുള്ള മതിലും ഗേറ്റും തകര്‍ത്ത് പ്രസ് ക്ലബ്ബ് - പിഡബ്ല്യുഡി മന്ദിരങ്ങളുടെ വളപ്പില്‍ പ്രവേശിച്ച് വശത്തെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ റോഡില്‍ വാഹനങ്ങളും, വഴിയാത്രക്കാരും കുറവായതിനാല്‍ വന്‍ദുരന്തം ഒഴിവായി.




Post a Comment

0 Comments