KSRTC ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പാലാ ഡിപ്പോയില്‍ BMS ന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഒറ്റത്തവണ ശമ്പളം അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും വാദാനങ്ങള്‍ പാഴ് വാക്കായി മാറിയതായും യൂണിയന്‍ ആരോപിച്ചു. യൂണിറ്റ് പ്രസിഡന്റ് V.V മനോജ് അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ പ്രകടനത്തില്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ജില്ലാ ട്രഷറര്‍ KR സുനില്‍കുമാര്‍ ,യൂണിറ്റ് സെക്രട്ടറി PR രന്‍ജിത്ത് ,അനില്‍ മാത്യു, G ദിലീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments