കോട്ടയം വാകത്താനത്ത് വില്പനയ്ക്കായി സൂക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ ഒരു മാസമായി ഈ മേഖല കേന്ദ്രീകരിച്ച് എക്‌സൈസ് രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു. കടത്തികൊണ്ട് വന്ന അഞ്ച് കിലോ കഞ്ചാവ് വാകത്താനത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് സൂക്ഷിച്ചത്. ഈ പുരയിടത്തിലേക്ക് രാത്രിയില്‍ പുറത്ത് നിന്നുമുള്ളവര്‍ കയറിപ്പോവുന്നത് കണ്ടവര്‍ ഉണ്ട്. വിവരം അറിഞ്ഞ് എക്‌സൈസ് എത്തി മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് ചാക്കില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. രണ്ട് പൊതികളിലും കഞ്ചാവ് സെല്ലോ ടേപ്പ് ഉപയോഗിച്ച് ചുറ്റി വരിഞ്ഞ് കെട്ടിയിരുന്നു. ഈ സ്ഥലത്തിനടുത്ത് നിന്നും കഞ്ചാവ് മാഫിയയിലെ രണ്ട് പ്രധാനികളെ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയിരുന്നു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എക്‌സൈസ് അന്വേഷണം ആരംഭിച്ചു. റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മാരായ അനു .വി .ഗോപിനാഥ് , ബൈജു മോന്‍ K C, അനില്‍ കുമാര്‍ KK, പ്രിവന്റീ വ് ഓഫീസര്‍ നിഫി ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അനീഷ് രാജ് KR, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സബിത KV, എക്‌സൈസ് ഡ്രൈവര്‍ ജോഷി എന്നിവരും പങ്കെടുത്തു.
0 Comments