Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി .

 


കെ റ്റിയു സി (B) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി . കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയത്തിനെതിരെയും തൊഴിലാളികളോട് കാണിക്കുന്ന വിവേചനങ്ങള്‍ക്കെതിരെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആസ്തി വില്‍പ്പനയ്‌ക്കെതിരെയുമുള്ള പ്രതിഷേധവുമായി അവകാശദിനാചരണത്തിന്റെ ഭാഗമായാണ് കെ റ്റി യു സി ബ്രി)  പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ധര്‍ണ്ണ നടത്തിയത്  കെ റ്റി യുസി (ബി) സംസ്ഥാന പ്രസിഡന്റ് മനോജ് കുമാര്‍ മാഞ്ചേരില്‍ ധര്‍ണ്ണ  ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ സുനു ഒറ്റാട്ട്. അധ്യക്ഷനായിരുന്നു. കേരള കോണ്‍ഗ്രസ് (ബി) കോട്ടയം ജില്ലാ പ്രസിഡണ്ട്  പ്രശാന്ത് നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് വേണു വേങ്ങയ്ക്കല്‍ , യൂത്ത് ഫ്രണ്ട് ബ്രി ) ജില്ലാ പ്രസിഡന്റ് വിപിന്‍ രാജു . യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് പുളിക്കല്‍, ഗണേഷ് പടിഞ്ഞാറയില്‍  സോജന്‍ തുടങ്ങിയവര്‍സംസാരിച്ചു.




Post a Comment

0 Comments