Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ കാറില്‍ ഇടിച്ചുകയറി

 


പാല ഏറ്റുമാനൂര്‍ റോഡില്‍ കുമ്മണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചുകയറി . പാലായില്‍ നിന്നും ഏറ്റു മാനൂരിലേക്കു പോകുകയിരുന്ന കാര്‍ കുമ്മണ്ണൂരിലെ പെട്രോള്‍ പമ്പിനു സമിപം OFC കേബിള്‍ കുറ്റിയില്‍ ഇടിക്കുകയും തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരന്റെ മേല്‍ തട്ടുകയു ചെയ്ത ശേഷമാണ്   പാര്‍ക്കു ചെയ്തിരുന്ന കാറില്‍ ഇടിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാര്‍ കുറച്ചു ദൂരം തള്ളിക്കൊണ്ടുപോയ ശേഷമാണ് ഇടിച്ച വാഹനം നിന്നത്. നിര്‍ത്തിയിട്ടിരുന്ന കാറിലുണ്ടായിരുന്ന രണ്ടു കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിച്ചകാറിന്റെ മുന്‍ഭാഗം തകര്‍ന്നു. വാഹനമോടിച്ചിരുന്ന  അധ്യാപിക പരിക്കേല്‍കാതെ രക്ഷപ്പെട്ടു. ഇവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്ന് കരുതപ്പെടുന്നു. കിടങ്ങൂര്‍ പൊലീസ്സ്ഥലത്തെത്തി.




Post a Comment

0 Comments