വഞ്ചനാ കേസിലും വണ്ടി ചെക്ക് കേസിലും പ്രതിയായി ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ നേരിടുന്ന യു.ഡി.എഫ് എം.എല്‍.എ മാണി.സി. കാപ്പന്‍ പാലായ്ക്ക് അപമാനമാണെന്ന് എല്‍.ഡി.എഫ്. ആരോപിച്ചു. നിരവധി സാമ്പത്തിക തട്ടിപ്പുകേസില്‍ വിചാരണ നേരിടുന്ന കാപ്പന്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ളാലം പാലം ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ പൊതുയോഗം എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.പി.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബാബു കെ.ജോര്‍ജ്, ടോബിന്‍' കെ.അലക്‌സ്, ലാലിച്ചന്‍ ജോര്‍ജ്, ജോസ് ടോം, ബെന്നി മൈലാടൂര്‍, ബേബി ഉഴുത്തുവാല്‍ ,വി.ടി.തോമസ്, ഷാജി കടമല ,പി.കെ.ഷാജകുമാര്‍,വി.എല്‍.സെബാസ്ത്യന്‍, പ്രശാന്ത് നന്ദകുമാര്‍, ഷാര്‍ളി മാത്യു, 'റാണി ജോസ്, നിര്‍മ്മല ജിമ്മി ,പെണ്ണമ്മ ജോസഫ്., ജോസിന്‍ ബിനോ, ജോസുകുട്ടി പൂവേലി എന്നിവര്‍പ്രസംഗിച്ചു
0 Comments