Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട ലയണ്‍സ് ക്ലബ്ബിന്റെ സ്ഥാനാരോഹണവും



 ഈരാറ്റുപേട്ട ലയണ്‍സ് ക്ലബ്ബിന്റെ 2024 - 25 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും  പ്രവര്‍ത്തന ഉദ്ഘാടനവും ലയണ്‍സ് ഹാളില്‍ നടന്നു. സേവന പദ്ധതികളുടെ  ഉദ്ഘാടനം PMJ F തോമസ് ജോസ് നിര്‍വഹിച്ചു.  പ്രസിഡന്റ്   ജോസ് മുറ്റത്താവളം  അധ്യക്ഷത വഹിച്ചു. P MJF തോമസ് ജോസ് ഇന്‍സ്റ്റാലേഷന്‍ ഓഫീസറായിരുന്നു. സാജി തോമസ് പുറപ്പന്താനം പ്രസിഡന്റ്,  Adv. ബിജു ജോസഫ് വലിയപരക്കാട്ട് സെക്രട്ടറി , ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേല്‍  അഡ്മിനിസ്‌ട്രേറ്റര്‍, ഔസേപ്പച്ചന്‍ വലിയവീട്ടില്‍  ട്രഷറര്‍,. മാര്‍ട്ടിന്‍ വയമ്പോത്തിനാല്‍ ചാരിറ്റി ചെയര്‍മാന്‍ എന്നിവരാണ് പുതിയ ഭാരവാഹികളായി സ്ഥാനാരോഹണം നടത്തിയത്.  ഉണ്ണി കുളപ്പുറം , ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി  മാത്യു, റീജിയന്‍ ചെയര്‍ പേഴ്‌സണ്‍ വിന്‍സന്റ് മാടവന, സോണ്‍ ചെയര്‍പേഴ്‌സണ്‍  ലിജു ആനപ്പാറ, . Adv. സെബാസ്റ്റ്യന്‍ ജോസ് പ്ലാത്തോട്ടം ചാര്‍ട്ടര്‍ മെമ്പര്‍   എന്നിവര്‍  ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു.    ഒരു നിര്‍ധന കുടുംബത്തിന്  വീട്, വനിതകള്‍ക്ക്  ഇലക്ട്രിക് ഓട്ടോറിക്ഷ ,  പവര്‍ തയ്യല്‍ മെഷീന്‍  , കിടപ്പു രോഗികള്‍ക്ക്  വാട്ടര്‍ ബെഡ് ,വീല്‍ ചെയര്‍ , മരുന്ന് വിതരണം  ,  ഐ ക്യാമ്പ് മെഡിക്കല്‍ ക്യാമ്പ്  തുടങ്ങിയ പദ്ധതികളാണ് ഈ വര്‍ഷം  നടപ്പിലാക്കുന്നത്.





Post a Comment

0 Comments