ഏറ്റുമാനൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റായി വ്യവസായിയും എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്‌കാരജേതാവുമായ ടി. ജി വിജയകുമാര്‍, സെക്രട്ടറിയായി ഡോ. എസ് ഉണ്ണികൃഷ്ണന്‍, അഡ്മിനിസ്ട്രേറ്ററായി സെബാസ്റ്റ്യന്‍ മാര്‍ക്കോസ്, ട്രഷററായി് പി. എം ജോണ്‍ എന്നിവരാണ് സ്ഥാനമേറ്റത്. എം. ജെ. എഫ് ലയണ്‍ ഡോ. ഫിലിപ്പ് തോമസ് സ്ഥാനാരോഹണം നടത്തി. ക്ലബ്ബിന്റെ ഈ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും പ്ലീഡറുമായ അഡ്വ. സണ്ണി ചാത്തുകുളം നിര്‍വഹിച്ചു. പുന്നത്തുറ ഗവ. യു. പി സ്‌കൂള്‍, സെന്റ് പോള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, വെട്ടിമുകള്‍, എസ്. എം. എസ്. എം പബ്ലിക് ലൈബ്രറി, ഏറ്റുമാനൂര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് അമ്പതിനായിരത്തിലധികം രൂപ വിലവരുന്ന നൂറു വീതം പുസ്തകങ്ങള്‍ നല്‍കി. പുന്നത്തുറ, കറ്റോട് ഗവ. പ്രൈമറി ആരോഗ്യകേന്ദ്രത്തിനു ആവശ്യമായ 2 ഇലക്ട്രിക് ഫാനുകളും വെട്ടിമുകള്‍ ഹോളിക്രോസ്സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി സാധിക സതീഷിന് സൈക്കിളും സൈക്കിളും നല്‍കി. ഡോ. പി. കെ ബാലകൃഷ്ണന്‍, മാര്‍ട്ടിന്‍ ജിം, ജിജോ ലൂക്ക്, ഷീല ജിജി, അഡ്വ. അഖില്‍ വിജയ്, ജോണ്‍ പാറപ്പുറം, ദിനേശ് ആര്‍ ഷേണായ്, ഡോ. നിഷ ബാലകൃഷ്ണന്‍ എഞ്ചിനീയര്‍ എ.കെ ശ്രീധരന്‍ തുടങ്ങിയ പ്രമുഖര്‍ പ്രസംഗിച്ചു.
0 Comments