നിയന്ത്രണം വിട്ട ലോറി വര്‍ക്ക് ഷോപ്പിന്റെ മതിലിലേക്ക് ഇടിച്ചു കയറി അപകടം. എറണാകുളത്തു നിന്നും കൊട്ടാരക്കരയിലേക്ക് ഇരുമ്പുകമ്പി കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കുറുപ്പന്തറ പഴയമഠം കവലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ഓട്ടോ വര്‍ക്ക് ഷോപ്പിലേയ്ക് ഇടിച്ചുകയറിയ ലോറി വര്‍ക്ക് ഷോപ്പിന്റെ മേല്‍ക്കൂരയും, മതിലും ഇടിച്ചു തകര്‍ത്താണ് നിന്നത്. ക്രെയിനും ജെസിബിയും ഉപയോഗിച്ചാണ് ലോറി റോഡില്‍ കയറ്റിയത്. കടുത്തുരുത്തി പോലീസ് അപകട സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
0 Comments