Breaking...

9/recent/ticker-posts

Header Ads Widget

കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.

 


കോട്ടയം മണര്‍കാട് കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കോട്ടയം മുട്ടമ്പലം കീഴുക്കുന്ന് സ്വദേശിയായ അബ്‌സലോം ആന്റണിയാണ് പാമ്പാടി എക്‌സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. 18 ഗ്രാം കഞ്ചാവുമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മണര്‍കാട് മാലം ചേന്നംകുന്ന്  കവല ഭാഗത്ത്  വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാള്‍. ദിവസങ്ങളായി പാമ്പാടി റേഞ്ച് ഉദ്യോഗസ്ഥര്‍  ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് പി.സിയോടൊപ്പം അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ബിനോയ് കെ മാത്യു, സിവില്‍  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ്,സാജിദ് , വനിതാ സിവില്‍ ഓഫീസര്‍ ആശാലത സി. എസ് എന്നിവരും ഉണ്ടായിരുന്നു.




Post a Comment

0 Comments