വിജയപുരം പഞ്ചായത്തിലെ ആനത്താനത്ത് മണ്‍തിട്ട ഇടിഞ്ഞു വീണ് വീടിനും ചര്‍ച്ച് ഓഫ് ഗോഡ് ആരാധനാലയത്തിനും കേടുപാട്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. വീടിന്റെയും ചര്‍ച്ച് ഓഫ് ഗോഡ് ഹാളിന്റെയും പിന്‍ഭാഗത്തെ മണ്‍തിട്ട വന്‍ ശബ്ദത്തോടെ ഇടിഞ്ഞ് വീഴുകയായിരുന്നു. കോതകേരില്‍ അന്നമ്മ മാത്യുവിന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. മണ്‍തിട്ടയില്‍ നിന്നും ഉരുണ്ട് വീണ കല്ല് പാരിഷ് ഹാളില്‍ വന്നിടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹാളിന്റെ ഒരു ഭാഗം തകര്‍ന്നു. വിജയപുരം പഞ്ചായത്ത് അംഗം ബിനു മറ്റത്തില്‍, വിജയപുരം വില്ലേജ് ഓഫിസര്‍ പ്രമോദ്, ഫീല്‍ഡ് ഓഫിസര്‍ മഹേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
0 Comments