Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

 


മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 10, പ്ലസ് ടു പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച  ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്ക് ബാങ്ക് നല്‍കുന്ന ക്യാഷ് അവാര്‍ഡ്, പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍ഡോവ്‌മെന്റുകള്‍, താലൂക്കിലെ മികച്ച അദ്ധ്യാപകന് നല്‍കുന്ന അബ്രാഹം മാത്യു തറപ്പില്‍ മെമ്മോറിയല്‍ അവാര്‍ഡ്, വിവിധ യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ റാങ്ക് ജേതാക്കളായവര്‍ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് എന്നിവയാണ് വിതരണം ചെയ്തത്. ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേല്‍വെട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  പ്രതിഭാ സംഗമത്തില്‍ വച്ച് ജോസ് കെ. മാണി  എം.പി അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച അധ്യാപകനായി തെരഞ്ഞെടുക്കപ്പെട്ട രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകന്‍ എ.ജി. ഷിനുമോന് 10001/ രൂപയും പ്രശസ്തി പത്രവും ഫലകവും അവാര്‍ഡായി നല്‍കി. അറുപതോളം കുട്ടികള്‍ക്കാണ് അവാര്‍ഡ്  നല്‍കിയത്. ചടങ്ങില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കിയില്‍,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം മാത്യു,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് ബെല്‍ജി ഇമ്മാനുവല്‍,  ബാങ്ക് സെക്രട്ടറി ജോജി മാത്യു, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments