പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡോക്ടേഴ്‌സ് ദിനാചരണം നടത്തി. കോട്ടയം ഗവ.മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ.സിന്ധു ആര്‍.എസ്.ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് ആദ്യമായി ഗവ.മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതിന്റെ അനുഭവങ്ങള്‍ ഡോ.സിന്ധു പങ്കുവച്ചു. ഏറെ കടമ്പകള്‍ കടന്നു കരള്‍ മാറ്റിവയ്ക്കല്‍ നടത്താന്‍ സാധിച്ചത് വനിത ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ പ്രചോദനം പകര്‍ന്നതായും അവര്‍ പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കൊമഡോര്‍ ഡോ.പോളിന്‍ ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ.നിതീഷ് പി.എന്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച നേട്ടം കൈവരിച്ച വകുപ്പുകള്‍ക്കുള്ള അവാര്‍ഡുകള്‍ വൃക്ക മാറ്റിവയ്ക്കല്‍ ടീമും, ട്രോമാ കെയര്‍ ടീമും ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനം നടത്തിയ ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡിന് ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഒ.ടി.ജോര്‍ജ്, സൈക്കാട്രി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.റോയി എബ്രഹാം കള്ളിവയലില്‍ എന്നിവര്‍ അര്‍ഹരായി. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.
0 Comments