കാല്‍മുട്ട് പതിവായി തെന്നി മാറുന്നത് മൂലം ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാര്‍ഥിനിയെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തെന്നിമാറിയിരുന്ന കാല്‍മുട്ടിനെ ഇനി ഭയക്കാതെ 15 കാരിയായ വിദ്യാര്‍ഥിനി വീണ്ടും സ്‌കൂളില്‍ പോയി തുടങ്ങി. 6 വയസ്സ് മുതല്‍ മുട്ട് ചിരട്ട തെന്നി പോകുന്നതിനെ തുടര്‍ന്നു വിദ്യാര്‍ഥിനിക്കു കഠിനമായ വേദന സഹിക്കേണ്ടി വന്നിരുന്നു. ഒരോ തവണ കാല്‍മുട്ട് മടക്കുമ്പോഴും മുട്ട് ചിരട്ട തെന്നിമാറുകയും കാല്‍ നിവര്‍ക്കുമ്പോള്‍ മുട്ടു ചിരട്ട സാധാരണ നിലയിലാകുകയും ചെയ്യുന്ന രോഗമായിരുന്നു വിദ്യാര്‍ഥിനി നേരിട്ടിരുന്നത്. മുട്ട് ചിരട്ട തെന്നി മാറുമ്പോള്‍ അസഹ്യമായ വേദന അനുഭവപ്പെട്ടിരുന്നു. തുടയെല്ലും കാല്‍മുട്ട് ചിരട്ടയും ചേരുന്ന ഭാഗത്ത് വേണ്ട ഗ്രൂവ് ജന്മനാ ഇല്ലാതിരുന്നാണ് പ്രശ്‌നമായത്. ഇതേ തുടര്‍ന്ന് 7 വര്‍ഷമായി വിവിധ ആശുപത്രികളില്‍ ചികിത്സകള്‍ തേടി. ഈ വര്‍ഷം SSLC പരീക്ഷയ്ക്കുശേഷമാണ് വിദ്യാര്‍ഥിനി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സ തേടി എത്തിയത്.ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.രാജീവ് പി.ബിയുടെ നേതൃത്വത്തിലാണ് അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്. തരുണാസ്ഥിക്ക് കേട് വരാത്ത രീതിയില്‍ ഗ്രൂവ് പുനര്‍നിര്‍മിക്കുന്നതിനായി വിദേശത്ത് നിന്നു ആധുനിക ഉപകരണങ്ങള്‍ എത്തിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ഓര്‍ത്തോപീഡിക്‌സ് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.സിജോ സെബാസ്റ്റ്യന്‍, അനസ്‌തേഷ്യോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.അഭിജിത്ത് കുമാര്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. അവധിക്കാലത്ത് ശസ്ത്രക്രിയയും ഫിസിയോതെറാപ്പി ചികിത്സകളും പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനി കഴിഞ്ഞ ആഴ്ച ആരംഭിച്ച പ്ലസ് വണ്‍ ക്ലാസില്‍ പോയി തുടങ്ങുകയും ചെയ്തു.
0 Comments