Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പും മഴക്കാല രോഗ പ്രതിരോധ മരുന്നു വിതരണവും

 


പാലാ നഗരസഭയുടെയും  സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മഴക്കാല രോഗ പ്രതിരോധ മരുന്നു വിതരണവും നടന്നു. ഞൊണ്ടിമാക്കല്‍ കവലയിലുള്ള മുന്‍സിപ്പല്‍ ക്വാര്‍ട്ടേഴ്സ്  അങ്കണവാടിയില്‍  മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം  മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ നിര്‍വ്വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിസിക്കുട്ടി മാത്യു  അധ്യക്ഷയായിരുന്നു.  നഗരസഭാംഗങ്ങളായ നീന ജോര്‍ജ് ചെറുവള്ളില്‍, സതി ശശികുമാര്‍, ജോസ് ജെ. ചീരാംകുഴി, ആന്റോ ജോസ് പടിഞ്ഞാറെക്കര,  ബിന്ദു മനു വരിയ്ക്കാനിക്കല്‍ , ഹോമിയോ ആശുപത്രി  മെഡിക്കല്‍ ഓഫീസര്‍ ഡോ. കാര്‍ത്തിക വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്ലാസ് മെഡിക്കല്‍ ഓഫീസര്‍  ഡോ. അശ്വതി ബി. നായര്‍ നയിച്ചു. ക്യാമ്പില്‍  ബ്ലഡ് പ്രഷറും ഷുഗറും സൗജന്യമായി പരിശോധിച്ചു.




Post a Comment

0 Comments