Breaking...

9/recent/ticker-posts

Header Ads Widget

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 


എസ്എസ്‌കെ ഏറ്റുമാനൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍  ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചലന പരിമിതി, ശ്രവണ  വൈകല്യങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ ബി.ആര്‍സിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് നഗരസഭാ അധ്യക്ഷ  ലൗലി ജോര്‍ജ്  ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം  അധ്യക്ഷത വഹിച്ചു. ബി ആര്‍ സി ട്രെയിനര്‍മാരായ ബിനീത് കെ എസ്, അനീഷ് നാരായണന്‍  എന്നിവര്‍  സംസാരിച്ചു. ഏറ്റുമാനൂര്‍ ബി.ആര്‍സിയുടെ കീഴിലുള്ള കുറവിലങ്ങാട്, കിടങ്ങൂര്‍, അയര്‍ക്കുന്നം, ഏറ്റുമാനൂര്‍ നഗരസഭ, കടപ്ലാമറ്റം, നീണ്ടൂര്‍ എന്നിവിടങ്ങളിലെ  പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടിയാണ്  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.  അറുപതോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.  ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക്  സഹായ ഉപകരണങ്ങള്‍ സമഗ്ര ശിക്ഷാ കേരളത്തിന്റെ  നേതൃത്വത്തില്‍ നല്‍കും. കോട്ടയം ജനറല്‍ ആശുപത്രിയിലെ  ഡോ. കിരണ്‍ കെ പ്രഭാകര്‍, പാലാ ജനറല്‍ ആശുപത്രിയിലെ  ഡോക്ടര്‍ റോജസ് എം മാത്യു  എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments