Breaking...

9/recent/ticker-posts

Header Ads Widget

M.Sc. യോഗ & ജെറിയാട്രിക് കൗണ്‍സിലിങ് ബാച്ചിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു

 


മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ യോഗ & നാച്ചുറോപ്പതി നടത്തുന്ന M.Sc. യോഗ & ജെറിയാട്രിക് കൗണ്‍സിലിങ് പ്രോഗ്രാമിന്റെ 2024-25 ബാച്ചിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. UGC, അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും നേടിയ റെഗുലര്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. നാലു സെമസ്റ്ററുകളിലായി 2 വര്‍ഷം ഹൈബ്രിഡ് രീതിയിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്.  യോഗ, മനശാസ്ത്ര വിഷങ്ങളായ കൗണ്‍സിലിങ്, വയോജന മാനസിക ആരോഗ്യ സംരക്ഷണം, സമഗ്ര സൈക്കോ തെറാപ്പി, ഹെല്‍ത്ത് സൈക്കോളജി, തദ്ദേശീയ ആരോഗ്യ സംരക്ഷണം ഹെല്‍ത്ത് & വെല്‍നെസ് മുതലായ പഠന വിഷയങ്ങളാണുള്ളത്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഓണറ്റി ഡയറക്ടര്‍, സെന്റര്‍ ഫോര്‍ യോഗ നാച്ചുറോപ്പതി, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ. കോട്ടയം - 686560 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 11 നു മുമ്പ് അയക്കണം.. 500 രൂപയാണ് രജിസ്‌ടേഷന്‍ ഫീസ്. വാര്‍ത്താ സമ്മേളനത്തില്‍ ഓണററി ഡയറക്ടര്‍  ഡോ. സി.ആര്‍ ഹരിലക്ഷ്മീന്ദ്ര കുമാര്‍,  കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ. പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments