പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും വിരമിച്ച മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്‌നേഹ സംഗമം ജൂലായ് 13 -ന് പെന്‍ഷന്‍ ഫോറത്തിന്റെ നേത്യത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ് എം. പി. സംഗമം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മുഖ്യ അതിഥി ആയിരിക്കും. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ അഡ്വ.വി.ബി ബിനു,ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ലതികാസുഭാഷ് എന്നിവര്‍ പ്രസംഗിക്കും. യോഗത്തില്‍ പെന്‍ഷനേഴ്സ് ഫോറം കണ്‍വീനര്‍ ബി .രാജീവ് അധ്യക്ഷത വഹിക്കും. സംഘടന നേതാക്കളായ പി.എന്‍ .വിജയന്‍, പി.പി ശാന്തകുമാരി, സി. അമ്മിണി തുടങ്ങിയവര്‍ പ്രസംഗിക്കും. സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളെ മോമെന്റോ നല്‍കി ആദരിക്കും. ഉച്ചകഴിഞ്ഞ് 2- ന് ആര്‍.കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാറില്‍ പെന്‍ഷനേഴ്സ് അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച പ്രമേയം കുറിച്ചി സദന്‍ അവതരിപ്പിക്കും. ജി .ഉഷാറാണി, വി.ഐ .ഇമ്മാനുവല്‍ തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ ബി. രാജീവ്, സംഘടനാ നേതാക്കളായ പി.പി .ശാന്തകുമാരി, ഇ.ജി .ശോഭന, സി.ആര്‍ മംഗളം, വി.ഐ. ഇമ്മാനുവല്‍, സുഗു പോള്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments