Breaking...

9/recent/ticker-posts

Header Ads Widget

ചന്ദ്രദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

 


അതിരമ്പുഴ സെന്റ്. മേരിസ് എല്‍. പി. സ്‌കൂളില്‍ ചന്ദ്രദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.  ചാന്ദ്രദിനമായി ആഘോഷിക്കുന്ന ജൂലൈ ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച അവധി ദിവസമായതിനാല്‍ സെന്റ് മേരിസ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ വെള്ളിയാഴ്ച   ചാന്ദ്രദിന ആഘോഷങ്ങള്‍ നടത്തുകയായിരുന്നു. നാലാം ക്ലാസ്സ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കൂടിയ  അസംബ്ലിയില്‍ ചാന്ദ്രദിനത്തെ കുറിച്ച്  ഹെഡ്മിസ്ട്രസ്  അല്‍ഫോന്‍സാ മാത്യു   സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ തന്നെ തയ്യാറാക്കിയ  ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റുകളുടെ മോഡലുകളും, വിവിധ ബഹിരാകാശ പ്രതിഭാസങ്ങളുടെ മാതൃകകളും പ്രദര്‍ശിപ്പിച്ചു . സാധിക ആര്‍ അനു ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ഫെമിന്‍സ് ഫാത്തിമ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ വര്‍ക്കിംഗ് മോഡല്‍ തയ്യാറാക്കി അവതരിപ്പിച്ചു




Post a Comment

0 Comments