ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2024- 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുടിയൂര്‍ക്കര ഹോളി ഫാമിലി സണ്‍ഡേ സ്‌കൂളില്‍ ഡയറക്ടര്‍ ഫാ. ജെന്നി കായംകുളത്തുശ്ശേരി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നോറ മരിയ പുതിയാ പറമ്പില്‍ മിഷന്‍ ലീഗിന്റെ ചരിത്രം വിശദീകരിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ബൈബിള്‍ വചനങ്ങള്‍ എഴുതിയ റിനോള്‍ റോസ് റോമി, റിസ്വിന്‍ ജോസ് റോമി , റിക്സ് ജോണ്‍ റോമി, ഗ്രേസ് കുര്യന്‍ തോമസ്, എയ്സണ്‍ ബിബു , നിര്‍മ്മല്‍ സോജന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ആനിമേറ്റര്‍ ജോഷി വലക്കടവില്‍, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആല്‍ഫി കളത്തില്‍, ഓര്‍ഗനൈസര്‍ ലിജോ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. റിസ്വിന്‍ റോമി മൂലേട്ട്, ആഷിന്‍ തോമസ് ചെട്ടിശ്ശേരി, അനന്യ ജോസഫ്, ജോസ്നാ ഷിബു, അബ്രഹാം ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
0 Comments