Breaking...

9/recent/ticker-posts

Header Ads Widget

വീടിനു മുകളില്‍ മരം വീണു

 


കോട്ടയം നട്ടാശേരിയില്‍ വീടിനു മുകളില്‍ മരം വീണു. നട്ടാശേരി തെക്കേ ആലപ്പാട് അനീഷിന്റെ വീടിനു മുകളിലാണ് സമീപത്തെ പുരയിടത്തില്‍ നിന്ന തേക്ക് മരം വീണത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നു. മരം വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. രണ്ടു മാസം മുന്‍പും ഇതേ വീടിനു മുകളിലേയ്ക്ക് അയല്‍വാസിയുടെ മരം മറിഞ്ഞു വീണിരുന്നു. അന്നും വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. മരം വീണ് വീട് തകര്‍ന്നതോടെ വീട്ടുകാര്‍ മറ്റൊരു വീട്ടിലേയ്ക്കു താമസം മാറിയിരിക്കുകയാണ്.




Post a Comment

0 Comments