നസ്രാണി മാപ്പിള സമുദായ യോഗം കുറവിലങ്ങാട് പകലോമറ്റം അര്‍ക്കദിയാക്കോന്‍ നഗറില്‍ നടന്നു. പതിനാറാം നൂറ്റാണ്ടു വരെ മാര്‍ത്തോമാ നസ്രാണികളുടെ ഭരണസിരാകേന്ദ്രം ആയിരുന്ന പകലോമറ്റത്തെ അര്‍ക്കദിയാക്കന്മാരുടെ പുണ്യ കബറുകളില്‍ നസ്രാണി സഭകളിലെ മാര്‍ത്തോമാ പാരമ്പര്യമുള്ള മെത്രാന്മാര്‍ റംശ പ്രാര്‍ത്ഥന നടത്തി. മാര്‍ത്തോമാ ശ്ലീഹായുടെ ദുക്‌റാന തിരുനാളില്‍ മാര്‍ത്തോമാ ശ്ലീഹായെയും തുടര്‍ന്ന് മാര്‍ത്തോമ്മാ മാര്‍ഗ്ഗം സംരക്ഷിച്ച അര്‍ക്കദിയാക്കോന്മാരും കല്‍ദായ സുറിയാനി മെത്രാന്മാരും നസ്രാണികളുടെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച പിതാക്കന്മാരെയും ഓര്‍മിച്ചു കൊണ്ട് പിതാക്കന്മാരുടെ വഴിയേ എന്ന തീര്‍ത്ഥാടന പ്രദക്ഷിണവും നടന്നു. പകലോമറ്റം കുടുംബയോഗത്തിന്റെ ആസ്ഥാന മന്ദിരത്തില്‍ നടന്ന സമ്മേളനത്തില്‍ കല്‍ദായ സുറിയാനി സഭയുടെ തലവന്‍ മാര്‍ ഔഗേന്‍ കുറിയാക്കോസ് മെത്രാപ്പോലീത്ത, മാര്‍ത്തോമാ സുറിയാനി സഭയുടെ റാന്നി ഭദ്രാസന അധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത, മലങ്കര സുറിയാനി കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത , സി എസ് ഐ സഭ ബിഷപ് ഉമ്മന്‍ ജോര്‍ജ് എന്നീ മെത്രാന്മാര്‍ പങ്കെടുത്തു.
0 Comments