Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് ഓഫീസ് പരിസരത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തി.

 


കേരള എന്‍ജിഒ അസോസിയേഷന്‍ മീനച്ചില്‍ , ഏറ്റുമാനൂര്‍ ബ്രാഞ്ച് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മീനച്ചില്‍ താലൂക്ക് ഓഫീസ് പരിസരത്ത്  പ്രതിഷേധ ധര്‍ണ്ണ നടത്തി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കാത്തതും ക്ഷാമ ബത്ത ,ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌കരണ അരിയര്‍ ഉള്‍പ്പെടെയുള്ള നിരവധിയായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ.  കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ബോബിന്‍ വി പി ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ ബ്രാഞ്ച് പ്രസിഡന്റ് മനോജ് കുമാര്‍ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു.  ധര്‍ണ്ണയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി അജേഷ്, മീനച്ചില്‍ ബ്രാഞ്ച് സെക്രട്ടറി രാജേഷ് വി ജി , ഏറ്റുമാനൂര്‍ ബ്രാഞ്ച് സെക്രട്ടറി അരുണ്‍ , .മീനച്ചില്‍ ബ്രാഞ്ച് ട്രഷറര്‍ ഡെന്നി ജോര്‍ജ്ജ്, ഏറ്റുമാനൂര്‍ ബ്രാഞ്ച് ട്രഷര്‍ വിജി,  എന്നിവര്‍ സംസാരിച്ചു. ബൈജു . പി.വി , ജമാല്‍ , ബിജു കുടപ്പന,മാത്യു ജോസഫ് , ബിനോജ് സെബാസ്റ്റിയന്‍, അരുണ്‍ രാജ്, മനാഫ്, റോബി, സിജിനി, ജാഫിന്‍ സെയ്ദ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.




Post a Comment

0 Comments