Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു

 


എന്‍.ജി.ഒ. സംഘ് നേതൃത്വത്തില്‍ കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം അട്ടിമറിക്കുവാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കുക, പതിനൊന്നാം ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശിച്ച ആനുകൂല്യങ്ങള്‍ കുടിശ്ശിക സഹിതം വിതരണം ചെയ്യുക , മെഡിസെപ്പ് അപാകത പരിഹരിച്ച് ജീവനക്കാര്‍ക്ക് പ്രയോജനകരമായി രീതിയില്‍ നടപ്പിലാക്കുക ,ജീവാനന്ദം പദ്ധതി പിന്‍വലിക്കുക,ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. എന്‍.ജി.ഒ. സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി  എം.എസ്. ഹരികുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ.എ.റ്റിയെ ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റ ശ്രമം എതിര്‍ശബ്ദങ്ങളെയും നിയമ പോരാട്ടങ്ങളേയും ഇല്ലാതാക്കാമെന്ന് ഉദ്ദേശിച്ചാണെന്നും ഇതിനെതിരായ ശക്തമായ പ്രതിഷേധം എന്‍.ജി.ഒ സംഘ് സംഘടിപ്പിക്കുമെന്നും എം.എസ്. ഹരികുമാര്‍  പറഞ്ഞു. ജില്ലാ ട്രഷറര്‍  പി.എ.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു . ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് എസ് ശ്രീനിവാസ പിള്ള , അനിതാ രവീന്ദ്രന്‍, പി എ മനോജ് കുമാര്‍ , എം.ആര്‍. അജിത്ത് കുമാര്‍, കെ.സി. ജയപ്രകാശ്, എന്‍. സജേഷ്, ജി.ദിനേശ്, ആര്‍. സുനില്‍കുമാര്‍, എസ്. അനു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments