Breaking...

9/recent/ticker-posts

Header Ads Widget

എട്ടാമത്തെ ഭവനത്തിന് തറക്കല്ലിട്ടു.

 


ഞീഴൂര്‍ നിത്യസഹായകന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള കൂടാരം ഭവനപദ്ധതിയിലെ  എട്ടാമത്തെ ഭവനത്തിന് തറക്കല്ലിട്ടു. ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ : ഫിലിപ്പ് രാമച്ചനാട്ട് ശിലാ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു. ട്രസ്റ്റ് ഭാരവാഹികളും കുടുംബാംഗവും ചേര്‍ന്ന് കല്ലിടീല്‍ കര്‍മം നിര്‍വഹിച്ചു.അമ്മയും രണ്ട് പെണ്‍കുട്ടികളും ചേര്‍ന്ന കുടുംബം സഹോദരിയുടെ വീട്ടിലായിരുന്നു താമസം. തുടര്‍ന്ന് നിത്യസഹായകന്‍ ട്രസ്റ്റിന്റെ അമ്മവീട് അഗതിമന്ദിരത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഭവനനിര്‍മ്മാനത്തിന്  പത്തു സെന്റ് സ്ഥലം നല്‍കിയത് എം സി ജോസഫ്, റെനി ജോസഫ് മണിമല എന്നിവരാണ്.  ചടങ്ങില്‍ സാറാമ്മ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ്  നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആയ സ്‌നേഹ ജയന് നല്‍കി.  ലയ മരിയ ബിജു,  ക്ലാരമ്മ ബാബു  എം സി ജോസഫ് മണിമല എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അധ്യക്ഷത വഹിച്ചു. തോമസ് അഞ്ചെമ്പില്‍, സിറിയക് ജോസഫ് അരുണാശേരി, ഡിവൈന്‍ ബാബു, ജിയോ കുന്നശേരില്‍, പോള്‍ മങ്കുഴിക്കരി, സുരേന്ദ്രന്‍ കെ കെ, സിന്ധു അനില്‍, ജയശ്രീ സുരേന്ദ്രന്‍, ജയന്‍ പുഞ്ചമുള്ളില്‍, പ്രേംകുമാര്‍ പാലയില്‍, ചാക്കോച്ചന്‍ കുര്യംതടം, ജോമിന്‍ ചാലില്‍, ക്ലാരമ്മ ബാബു, ജെയിംസ് കാവാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments